വിക്കിപീടിയയുടെ സഹോദര സംരംഭങ്ങള്‍
1. wiktionary
സ്വഭാവം: ഓണ്‍ലൈന്‍ ബഹുഭാഷാ നിഖണ്ഡു.
മലയാളം: ml.wiktionary.org എന്ന വിലാസത്തില്‍ ഡൊമെയ്‌ന്‍ ഉണ്ട്. അത്ര സജീവമല്ല.
2. wikibooks
സ്വഭാവം: ഓണ്‍ലൈന്‍ പുസ്തകശാല. പുസ്തകങ്ങള്‍, പഠന സഹായികള്‍, സാഹിത്യ ഗ്രന്ഥങ്ങള്‍ എന്നിവ പുതുതായി രചിക്കാനുള്ള സ്ഥലം.
മലയാളം: ml.wikibooks.org എന്ന വിലാസത്തില്‍ ഡൊമെയ്‌ന്‍ ഉണ്ട്. ഉള്ളടക്കം തീരെയില്ല. ഉള്ളതുതന്നെ അവിടെനിന്നു മാറ്റേണ്ടതാണ്. മലയാളത്തില്‍ പഠന സഹായികളും മറ്റും തയാറാക്കി ഇതിലിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രയോജനപ്പെടും. വിക്കിബുക്‍സിലെ ഉള്ളടക്കം മറ്റൊരിടത്തും പ്രസിദ്ധീകരിച്ചതാവരുത്.
3. wikiquote
സ്വഭാവം:പഴഞ്ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കാനൊരിടം.
മലയാളം: ml.wikiquote.org എന്ന ഡൊമെയ്‌ന്‍ ഉണ്ട്. സജീവമല്ല. അറിയാവുന്ന പഴഞ്ചൊല്ലുകളും അവയുടെ അര്‍ഥതലങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ വലിയ മെനക്കേടില്ല.
4. wikisource
സ്വഭാവം: കോപ്പിലെഫ്റ്റ് പുസ്തകങ്ങള്‍ ശേഖരിക്കാനൊരിടം. ഇംഗ്ലീഷില്‍ ഏതാനും ഇന്ത്യന്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. സംസ്കൃതഗ്രന്ഥങ്ങളും ഏറെയുണ്ട്.
മലയാളം: ഡൊമെയ്‌ന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. കിട്ടിക്കഴിഞ്ഞാല്‍ പുരാണങ്ങള്‍, പഞ്ചതന്ത്രകഥകള്‍ എന്നിങ്ങനെ പകര്‍പ്പവകാശം മൃതമായ പുസ്തകങ്ങള്‍ ഇവിടെ ശേഖരിക്കാം.
ഹാവàµ, à´à´°à´¾à´³àµâ à´ªàµà´°à´¤à´¿à´à´°à´¿à´àµà´à´¿à´°à´¿à´àµà´àµà´¨àµà´¨àµ
തെറ്റുകളൊടുങ്ങുന്നില്ല....
wiktionary യുടെ ശരിയായ ലിങ്ക്
http://ml.wiktionary.org
Post a Comment
<< Home