വിക്കി മത്സരം: മുഖ്യവസ്തുതകള്‍
തലക്കെട്ട്:
മലയാളം വിക്കി പോര്ട്ടലുകളിലും, ഇംഗ്ലീഷിലെ കേരള, മലയാളം സെക്ഷനിലും ഉള്ള പാര്ട്ടിസിപ്പേഷന് അവാര്ഡ്. കോളേജ് സ്കൂള് വിദ്യാര്ത്ഥികള്ക്ക് വേണ്ടിയാണ് മത്സരമെങ്കിലും, കോളേജ്/സ്കൂള് വിദ്യാര്ത്ഥിയോ ആവണമെന്ന് നിര്ബന്ധമില്ല.
ലക്ഷ്യം:
പങ്കാളിത്തം വിപുലപ്പെടുത്തുക വഴി, കേരളത്തേപറ്റിയും മലയാളത്തിലുമുള്ള സ്വതന്ത്രവിജ്ഞാനശേഖരം കഴിയാവുന്നത്ര വര്‍ദ്ധിപ്പിക്കുക. വിജ്ഞാനം പങ്കുവയ്ക്കുന്ന സംസ്കാരത്തെ അവതരിപ്പിക്കുക; അതിനെ ചെറുപ്പത്തിലേ വേരുറപ്പിക്കുക.
സമ്മാനം:
ഏറ്റവും കൂടുതല് കോണ്ട്രിബ്യൂട്ട് ചെയ്യുന്ന 25 പേര്ക്ക് 1000 രൂപയും ഒരു സര്ട്ടിഫിക്കേറ്റും.
റെജിസ്റ്റ്രേഷന്‍:
ഓരോരുത്തരും വിക്കി ഐഡിയും, സമ്മാനം കിട്ടുകയാണെങ്കില് ചെക്കയക്കേണ്ട വിലാസവും തന്ന് 2006 ഏപ്രില്‍ ഒന്ന് മുതല്‍ റെജിസ്റ്റര് ചെയ്യുന്നു. ഏറ്റവും ആദ്യം റെജിസ്റ്റര് ചെയ്യുന്നത് അത്രയും നല്ലത്. അപ്പോള് മുതല് എഴുതി തുടങ്ങാമല്ലോ...
ഇവാലുവേഷന്‍ രീതി:
2006 സെപ്റ്റംബര്‍ ഒന്നിന് മത്സരം അവസാനിക്കുന്നു. അടുത്ത 15 ദിവസത്തിനുള്ളില്‍, പങ്കെടുക്കുന്ന എല്ലാവരും ഏറ്റവും കൂടുതല് കോണ്ട്രിബ്യൂട്ട് ചെയ്ത ഒരാളെ വോട്ടുചെയ്യണം. ഏറ്റ്വും കൂടുതല് വോട്ടുകിട്ടുന്ന 25 പേരില് ഒരാള്ക്കാണ് വോട്ടു ചെയ്തതെങ്കില്‍ വോട്ടുചെയ്ത ആള്‍ക്ക് 10% ബോണസ് വോട്ട്. നാമമാത്രമായി കോണ്ട്രിബ്യൂട്ട് ചെയ്തവരുടെ വോട്ട് കണക്കിലെടുക്കില്ല.
ഇതിനെ പറ്റിയുള്ള ചര്‍ച്ച ഹെല്പ് വിക്കി ഗൂഗിള്‍ ഗ്രൂപ്പില്‍
<< Home