വിക്കി മത്സരം: സര്‍ട്ടിഫിക്കറ്റ്
ഏതെങ്കിലും ഒരു പ്രമുഖവ്യക്തി സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു വാചകവും ഒപ്പും ആണ് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവേണ്ടത്.
ഉദാഹരണത്തിന്, പത്തില്‍ പഠിക്കുന്ന ബിജുവിനാണ്‍ സമ്മാനം കിട്ടിയതെന്ന് വയ്ക്കുക. ‘ബിജുവിന് എസ്. എസ്. എല്‍. സി. പരീക്ഷയിലെ വിജയത്തിന് എല്ലാ ഭാവുകങ്ങളും’ - യേശുദാസ് (ഒപ്പ്) എന്നരീതിയില്‍ ഒരു വാചകമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവന് എല്ലാകാലത്തേയ്ക്കും പ്രിയപ്പെട്ടതായി സൂക്ഷിച്ചുവയ്ക്കാന്‍ തോന്നിക്കുന്ന ഒരു തുണ്ടുകടലാസ്.
ബുദ്ധിജീവികള്‍ അല്ല, ‘സാധാരണ‘ മനുഷ്യരാണ് കേരളത്തില്‍ കൂടുതലുള്ളത് എന്നിരിക്കേ, വളരെ മാസ്സ് അപ്പീല്‍ ഉള്ളതും എന്നാല്‍ എല്ലാവരും ആദരിക്കുന്നതുമായ ഒരാളുടേതായിരിക്കണം ഈ രണ്ടു വരിയും ഒപ്പും.
അങ്ങനെയുള്ളവര്‍ക്കുദാഹരണങ്ങള്‍: കുഞ്ഞുണ്ണിമാഷ്, യേശുദാസ്, മോഹന്‍ലാല്‍, നെടുമുടി വേണു, മധുസൂദനന്‍ നായര്‍, എംടി.
ഇതിനെ പറ്റിയുള്ള ചര്‍ച്ച ഹെല്പ് വിക്കി ഗൂഗിള്‍ ഗ്രൂപ്പില്‍
<< Home