എങ്ങനെ ലേഖനം തുടങ്ങാം
വിക്കിപീടിയയിലേക്ക് നിങ്ങളുടെ അറിവു പകരാന്‍ രണ്ടുവഴികളാണുള്ളത്.
1. പുതിയ ലേഖനം തുടങ്ങുക
2. നിലവിലുള്ളവ എഡിറ്റ് ചെയ്ത് മെച്ചപ്പെടുത്തുക.
പുതിയ ലേഖനം എങ്ങനെ തുടങ്ങാം എന്നതിനെപ്പറ്റി ആദ്യമെഴുതാം.താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
കളരി
ലേഖനം തുടങ്ങാനുള്ള സ്ഥലത്ത് നിങ്ങള്‍ എത്തുകയായി. ചിത്രം ഒന്നില്‍ പ്രസ്തുത പേജിന്റെ സ്ക്രീന്‍ ഷോട്ട് കാണാം.
തുടങ്ങാനുദ്ദേശിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് ഈ പേജില്‍ കാണുന്ന ബോക്സില്‍ ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന് ഉറൂബിനെപ്പറ്റി ലേഖനം തുടങ്ങണമെന്നു കരുതുക. ബോക്സിനുള്ളില്‍ ഉറൂബ് എന്നു ടൈപ്പ് ചെയ്തശേഷം Creat Article എന്ന ബട്ടണില്‍ ഞെക്കുക. ഇപ്പോള്‍ കിട്ടുന്ന പേജിലാണ് യഥാര്‍ഥ ലേഖനം തുടങ്ങേണ്ടത്. ഈ പേജിന്റെ സ്ക്രീന്‍ ഷോട്ട് ചിത്രം രണ്ടില്‍.
പുതിയ ലേഖനം തുടങ്ങാനുള്ള പേജ് ലഭിച്ചു കഴിഞ്ഞാല്‍ ഉറൂബിനെപ്പറ്റി നിങ്ങള്‍ ടൈപ്പ് ചെയ്ത ലേഖനം ബോക്സില്‍ പേസ്റ്റ് ചെയ്യുക. ശ്രദ്ധിക്കുക യൂണികോഡ് മലയാളം മാത്രമേ വിക്കിപീഡിയ സ്വീകരിക്കൂ. വിജ്ഞാനകോശലേഖനങ്ങളുടെ ഘടനയിലായിരിക്കണം ലേഖനങ്ങള്‍. അതായത് ഉറൂബ് ആരായിരുന്നു എന്നും എന്താണ് അദ്ദേഹത്തിന്റെ പ്രസക്തി എന്നും ആദ്യ ഖണ്ഡികയില്‍ തന്നെ പറഞ്ഞുവയ്ക്കുക. യേശുദാസിനെപ്പറ്റിയുള്ള വിക്കി ലേഖനം മാതൃകയാക്കാം. ആദ്യം കെ.ജെ. യേശുദാസ് എന്ന വിക്കി ലേഖനം കാണുക. ഈ ലേഖനത്തിനുള്ള എഡിറ്റ് ബോക്സിന്റെ സ്കീന്‍ ഷോട്ട് ചിത്രം മൂന്നില്‍ നല്‍കിയിട്ടുണ്ട്.
ഇപ്രകാരം കളരി പേജിലെത്തി ലേഖനം തുടങ്ങുന്നതിനു മുന്‍പ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ തുടങ്ങാനുദ്ദേശിച്ച ലേഖനം ആരെങ്കിലും തുടങ്ങിയിട്ടുണ്ടോ എന്ന പരിശോധനയാണ് ആദ്യം നടത്തേണ്ടത്. ഉദാഹരണത്തിന് എം. ടിയെപ്പറ്റിയുള്ള ലേഖനമാണ് നിങ്ങളുടെ മന്‍സിലെന്നു കരുതുക. നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന തലക്കെട്ട് എം. ടി എന്ന ചുരുക്കപ്പേരായിരിക്കാം. ഇവിടെയാണ് ചിലപ്പോള്‍ പിഴക്കുന്നത്. എം.ടി. വാസുദേവന്‍നായര്‍ എന്ന തലക്കെട്ടില്‍ നേരത്തേ ആരെങ്കിലും ഇതേ ലേഖനം തുടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. അതുമല്ലെങ്കില്‍ കാസര്‍ഗോഡ് ജില്ലയെപ്പറ്റിയുള്ള ലേഖനമാണെന്നു വയ്ക്കുക. കാസര്‍കോഡ് എന്ന തലക്കെട്ടില്‍ ആരെങ്കിലും അതു തുടങ്ങിയിരിക്കാനും സാധ്യതയുണ്ട്. ഇത്തരം അബദ്ധങ്ങളൊഴിവാക്കാന്‍ താഴെകാണുന്ന ലിങ്കുകള്‍ പരിശോധിച്ച് നിങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനത്തിന്റെ ഏതെങ്കിലും രൂപം മറ്റൊരു തലക്കെട്ടില്‍ ഉണ്ടോ എന്നു പരിശോധിക്കുക.
ലിങ്ക് 1
ലിങ്ക് 2
ലിങ്ക് 3
റെഡ് ലിങ്കുകളില്‍ നിന്നും ലേഖനം തുടങ്ങുകയാണ് മറ്റൊരു രീതി. അതായത് നിലവിലുള്ള ഏതെങ്കിലും വിക്കി ലേഖനമെടുക്കുക. ആ ലേഖനത്തിനുള്ളില്‍ തന്നെ ബ്ലൂ ലിങ്കുകളും റെഡ് ലിങ്കുകളും ഉണ്ടാകും. ബ്ലീ ലിങ്കുകള്‍ നിലവിലുള്ള ലേഖനങ്ങളെ സൂചിപ്പിക്കുന്ന റെഡ് ലിങ്കുകള്‍ ശൂന്യമാണ്. അതില്‍ ഞെക്കിയാലും നിങ്ങള്‍ക്ക് പുതിയ ലേഖനം തുടങ്ങാനുള്ള എഡിറ്റ് ബോക്സിലെത്താം. ഇപ്രകാരം മലയാളം വിക്കിയിലുള്ള റെഡ് ലിങ്കുകളുടെ പട്ടിക താഴെയുള്ള ലിങ്കിലുണ്ട്. അതില്‍ ഏതെങ്കിലുമൊന്നില്‍ ഞെക്കി നിങ്ങളുടെ ലേഖനം തുടങ്ങുക.
റെഡ് ലിങ്കുകള്‍
(തുടരും)