Wednesday, December 28, 2005

വിക്കി മത്സരം: സര്‍ട്ടിഫിക്കറ്റ്

ഏതെങ്കിലും ഒരു പ്രമുഖവ്യക്തി സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു വാചകവും ഒപ്പും ആണ് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവേണ്ടത്‌.

ഉദാഹരണത്തിന്‌, പത്തില്‍ പഠിക്കുന്ന ബിജുവിനാണ്‍ സമ്മാനം കിട്ടിയതെന്ന്‌ വയ്ക്കുക. ‘ബിജുവിന് എസ്. എസ്. എല്‍. സി. പരീക്ഷയിലെ വിജയത്തിന് എല്ലാ ഭാവുകങ്ങളും’ - യേശുദാസ് (ഒപ്പ്‌) എന്നരീതിയില്‍ ഒരു വാചകമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്‌. അവന് എല്ലാകാലത്തേയ്ക്കും പ്രിയപ്പെട്ടതായി സൂക്ഷിച്ചുവയ്ക്കാന്‍ തോന്നിക്കുന്ന ഒരു തുണ്ടുകടലാസ്‌.

ബുദ്ധിജീവികള്‍ അല്ല, ‘സാധാരണ‘ മനുഷ്യരാണ് കേരളത്തില്‍ കൂടുതലുള്ളത് എന്നിരിക്കേ, വളരെ മാസ്സ് അപ്പീല്‍ ഉള്ളതും എന്നാല്‍ എല്ലാവരും ആദരിക്കുന്നതുമായ ഒരാളുടേതായിരിക്കണം ഈ രണ്ടു വരിയും ഒപ്പും.

അങ്ങനെയുള്ളവര്‍ക്കുദാഹരണങ്ങള്‍: കുഞ്ഞുണ്ണിമാഷ്‌, യേശുദാസ്, മോഹന്‍ലാല്‍, നെടുമുടി വേണു, മധുസൂദനന്‍ നായര്‍, എംടി.

ഇതിനെ പറ്റിയുള്ള ചര്‍ച്ച ഹെല്പ് വിക്കി ഗൂഗിള്‍ ഗ്രൂപ്പില്‍

Tuesday, December 27, 2005

വിക്കി മത്സരം: സഹായം ആവശ്യമുണ്ട്

  1. പത്രങ്ങളില്‍ ഈ സംരംഭം ഒരു വാര്‍ത്തയായോ പരസ്യമായോ വരണം. അതിന് പത്രങ്ങളുമായി അടുത്തബന്ധമുള്ളവരുടെ സഹായം തീര്‍ച്ചയായും ആവശ്യമുണ്ട്
  2. പ്രമുഖ എഴുത്തുകാരേയോ, സിനിമാനടന്മാരേയോ മറ്റും അറിയുന്നവര്‍ക്ക്‌ ചെയ്യാവുന്ന കാര്യമുണ്ട്.. ജേതാക്കള്‍ക്ക്‌ കൊടുക്കുന്ന സര്‍ട്ടിഫിക്കേറ്റില്‍ ഈ സാംസ്കാരികനായകന്മാരുടെ കൈപ്പടയില്‍ ഒന്നോ രണ്ടോ പേര്‍സണല്‍ വാചകങ്ങളും ഒപ്പും.
  3. വിക്കി, യുണീക്കൊഡ്‌, മൊഴികീമാപ്പ്, മൊഴി എന്നിവയെ പറ്റി കഴിയാവുന്നത്ര FAQ തയ്യാറാക്കണം. പറ്റാവുന്നതൊക്കെ വിക്കിയില്‍ തന്നെ ഉള്‍പെടുത്തണം.
  4. പാര്‍ട്ടിസിപ്പന്‍സിനുവേണ്ടി ഒരു മെയിന്‍ സൈറ്റ്‌ വേണം; ഒരു blogspot FAQ ആയിട്ടു മതി.
  5. റജിസിറ്റ്രേഷന്‍ ബുക്ക് കീപ്പര്മാര്‍ ആയി 2 പേരെ വേണം.
  6. ഒരു സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ വേണം. ഡിസൈന്‍ കിട്ടിയാല്‍ പിന്നെ, ഒരു പ്രിന്ററില്‍ പ്രിന്റൌട്ട് എടുത്താല്‍ പോരേ?
  7. ആര് നടത്തുന്നു എന്നതിനൊരുത്തരം വേണം. Consortium for Internet presence of Keralam എന്നതാണ് എന്റെ മനസ്സിലുള്ള ഐഡിയ. (ഈ പണി പെരിങ്ങോടര്‍ക്ക്‌ കൊടുത്തിരിക്കുന്നു)
  8. കോളേജുകളിലേയ്ക്ക്‌ ഒരു ലെറ്റര്‍ സൈസില്‍ പോസ്റ്റര്‍ വേണം. സാക്ഷിയോ കുമാറോ ഡിസൈന്‍ ചെയ്യുമായിരിക്കും. മാറ്റര്‍ എഴുതാന്‍ മന്‍‌ജിതിനെ ഏല്‍പ്പിച്ചിരിക്കുന്നു.
  9. കോളേജുകളിലേയ്ക്ക്‌ ഒരു കവറിങ് ലെറ്റര്‍ വേണം. ഇംഗ്ലീഷ് ആവണോ മലയാ‍ളം വേണോ? ഇത്‌ ഉമയ്ക്ക്‌.
  10. സമ്മാനത്തിന്റെകോണ്‍ഫിഗരേഷന്‍ എന്താവണം എന്നു തീരുമാനിച്ചില്ല. ഇപ്പോള്‍ എന്റെ കയ്യില്‍ കിട്ടിയ വാഗ്ദാനം 38000 രൂപയാണ്. ഒന്നു കൂടി അധ്വാനിച്ചാല്‍ 50000 കടത്താന്‍ പ്രയാസമുണ്ടാവില്ല. സമ്മാനം 5000 എങ്കിലും വേണം എന്നാണ് നാട്ടിലുള്ള ചില സഹൃദയര്‍ പറഞ്ഞത്`. അപ്പോ പറ്റുന്ന കോമ്പിനേഷന്‍ 10x5000 എന്നാണ്. വല്ലാതെ ഇതില് പൈസയിടുന്നതിനോട്‌ നേരത്തെ പറഞ്ഞ എതിര്‍പ്പ്‌ എനിക്കുണ്ട്‌. 20x5000 -ന് അപ്പുറം പോകേണ്ട എന്നാണെന്റെ ആഗ്രഹം.
  11. അനിലിന്റെ നിര്‍ദ്ദേശം: താഴെപ്പറയുന്ന ചില വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും കത്തയയ്ക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. അതില് ചിലര്/ത് വിശ്വം പറഞ്ഞ ‘വരും സര്ക്കാരിനെ’ സ്വാധീനിക്കാന് കഴിവുള്ളവരുമാണ്

ഇതിനെ പറ്റിയുള്ള ചര്‍ച്ച ഹെല്പ് വിക്കി ഗൂഗിള്‍ ഗ്രൂപ്പില്‍

വിക്കി മത്സരം: പരസ്യ വാക്യങ്ങള്‍

  • എന്സൈക്ലോപീഡിയ ബ്രിട്ടാണിക്കയോടൊപ്പം നില്ക്കുന്ന ഒരു വിജ്ഞാനശേഖരത്തില് നമ്മുടെ സ്വന്തം ലേഖനം വരിക, ലോകത്തിലനേകം പേരത് റഫര് ചെയ്യുക; നിസാരകാര്യമല്ലിത്.
  • ആഴ്ച്ചപ്പതിപ്പുകളിലെ കഥാമത്സരങ്ങളില്‍ നിന്നും വിഭിന്നമായി, ഇവിടെ എഴുതിയതെല്ലാം പ്രസിദ്ധീകരിക്കപ്പെടുന്നു.
  • വരാനിരിക്കുന്ന അനേകം തലമുറകളെ, അല്ലെങ്കില്‍ മലയാളവും കേരളവും ഉള്ളിടത്തോളം നിലനില്ക്കുന്നൊരു സാമൂഹികസേവനം.
  • ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര് പങ്കെടുക്കുന്ന ഒരു സംരംഭം; അവരുമായുള്ള ചര്ച്ചകള്.
ഇതിനെ പറ്റിയുള്ള ചര്‍ച്ച ഹെല്പ് വിക്കി ഗൂഗിള്‍ ഗ്രൂപ്പില്‍

വിക്കി മത്സരം: സംഭാവനകള്‍ ഇതുവരെ

സിബു വഴി: 38000 രൂപ

ഇതിനെ പറ്റിയുള്ള ചര്‍ച്ച ഹെല്പ് വിക്കി ഗൂഗിള്‍ ഗ്രൂപ്പില്‍

Monday, December 26, 2005

വിക്കി മത്സരം: മുഖ്യവസ്തുതകള്‍

തലക്കെട്ട്:
മലയാളം വിക്കി പോര്ട്ടലുകളിലും, ഇംഗ്ലീഷിലെ കേരള, മലയാളം സെക്ഷനിലും ഉള്ള പാര്ട്ടിസിപ്പേഷന് അവാര്ഡ്. കോളേജ് സ്കൂള് വിദ്യാര്ത്ഥികള്ക്ക് വേണ്ടിയാണ് മത്സരമെങ്കിലും, കോളേജ്/സ്കൂള് വിദ്യാര്ത്ഥിയോ ആവണമെന്ന് നിര്ബന്ധമില്ല.

ലക്ഷ്യം:
പങ്കാളിത്തം വിപുലപ്പെടുത്തുക വഴി, കേരളത്തേപറ്റിയും മലയാളത്തിലുമുള്ള സ്വതന്ത്രവിജ്ഞാനശേഖരം കഴിയാവുന്നത്ര വര്‍ദ്ധിപ്പിക്കുക. വിജ്ഞാനം പങ്കുവയ്ക്കുന്ന സംസ്കാരത്തെ അവതരിപ്പിക്കുക; അതിനെ ചെറുപ്പത്തിലേ വേരുറപ്പിക്കുക.

സമ്മാനം:
ഏറ്റവും കൂടുതല് കോണ്ട്രിബ്യൂട്ട് ചെയ്യുന്ന 25 പേര്ക്ക് 1000 രൂപയും ഒരു സര്ട്ടിഫിക്കേറ്റും.

റെജിസ്റ്റ്രേഷന്‍:
ഓരോരുത്തരും വിക്കി ഐഡിയും, സമ്മാനം കിട്ടുകയാണെങ്കില് ചെക്കയക്കേണ്ട വിലാസവും തന്ന് 2006 ഏപ്രില്‍ ഒന്ന്‌ മുതല്‍ റെജിസ്റ്റര് ചെയ്യുന്നു. ഏറ്റവും ആദ്യം റെജിസ്റ്റര് ചെയ്യുന്നത് അത്രയും നല്ലത്. അപ്പോള് മുതല് എഴുതി തുടങ്ങാമല്ലോ...

ഇവാലുവേഷന്‍ രീതി:
2006 സെപ്റ്റംബര്‍ ഒന്നിന് മത്സരം അവസാനിക്കുന്നു. അടുത്ത 15 ദിവസത്തിനുള്ളില്‍, പങ്കെടുക്കുന്ന എല്ലാവരും ഏറ്റവും കൂടുതല് കോണ്ട്രിബ്യൂട്ട് ചെയ്ത ഒരാളെ വോട്ടുചെയ്യണം. ഏറ്റ്വും കൂടുതല് വോട്ടുകിട്ടുന്ന 25 പേരില് ഒരാള്ക്കാണ് വോട്ടു ചെയ്തതെങ്കില്‍ വോട്ടുചെയ്ത ആള്‍ക്ക്‌ 10% ബോണസ് വോട്ട്. നാമമാത്രമായി കോണ്ട്രിബ്യൂട്ട് ചെയ്തവരുടെ വോട്ട് കണക്കിലെടുക്കില്ല.

ഇതിനെ പറ്റിയുള്ള ചര്‍ച്ച ഹെല്പ് വിക്കി ഗൂഗിള്‍ ഗ്രൂപ്പില്‍

Tuesday, December 20, 2005

വിക്കിപീടിയയുടെ സഹോദര സംരംഭങ്ങള്‍

1. wiktionary
സ്വഭാവം: ഓണ്‍ലൈന്‍ ബഹുഭാഷാ നിഖണ്ഡു.
മലയാളം: ml.wiktionary.org എന്ന വിലാസത്തില്‍ ഡൊമെയ്‌ന്‍ ഉണ്ട്‌. അത്ര സജീവമല്ല.

2. wikibooks
സ്വഭാവം: ഓണ്‍ലൈന്‍ പുസ്തകശാല. പുസ്തകങ്ങള്‍, പഠന സഹായികള്‍, സാഹിത്യ ഗ്രന്ഥങ്ങള്‍ എന്നിവ പുതുതായി രചിക്കാനുള്ള സ്ഥലം.
മലയാളം: ml.wikibooks.org എന്ന വിലാസത്തില്‍ ഡൊമെയ്‌ന്‍ ഉണ്ട്‌. ഉള്ളടക്കം തീരെയില്ല. ഉള്ളതുതന്നെ അവിടെനിന്നു മാറ്റേണ്ടതാണ്‌. മലയാളത്തില്‍ പഠന സഹായികളും മറ്റും തയാറാക്കി ഇതിലിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഏറ്റവും പ്രയോജനപ്പെടും. വിക്കിബുക്‍സിലെ ഉള്ളടക്കം മറ്റൊരിടത്തും പ്രസിദ്ധീകരിച്ചതാവരുത്‌.

3. wikiquote
സ്വഭാവം:പഴഞ്ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കാനൊരിടം.
മലയാളം: ml.wikiquote.org എന്ന ഡൊമെയ്‌ന്‍ ഉണ്ട്‌. സജീവമല്ല. അറിയാവുന്ന പഴഞ്ചൊല്ലുകളും അവയുടെ അര്‍ഥതലങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ വലിയ മെനക്കേടില്ല.

4. wikisource
സ്വഭാവം: കോപ്പിലെഫ്റ്റ്‌ പുസ്തകങ്ങള്‍ ശേഖരിക്കാനൊരിടം. ഇംഗ്ലീഷില്‍ ഏതാനും ഇന്ത്യന്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്‌. സംസ്കൃതഗ്രന്ഥങ്ങളും ഏറെയുണ്ട്‌.
മലയാളം: ഡൊമെയ്‌ന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്‌. കിട്ടിക്കഴിഞ്ഞാല്‍ പുരാണങ്ങള്‍, പഞ്ചതന്ത്രകഥകള്‍ എന്നിങ്ങനെ പകര്‍പ്പവകാശം മൃതമായ പുസ്തകങ്ങള്‍ ഇവിടെ ശേഖരിക്കാം.

Monday, December 19, 2005

വിക്കിപീടിയ

വിക്കിപീടിയ (Wikipedia) എല്ലാ ഭാഷകളിലും സ്വത്രന്തവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ സംരംഭമാണ്. വിക്കിപീടിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല്‍‍ നിയ്രന്തിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍‍ വിക്കിപീടിയ എല്ലാകാലവും സ്വത്രന്തവും സൌജന്യവും ആയിരിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ത്തന്നെയാണ്‌ വിക്കിപീടിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്‌. വിക്കിപീടിയ വെബ്‌ പേജില്‍ ലേഖനങ്ങളെഴുതാനും അവതിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൌകര്യവും നല്‍കുന്ന വിക്കിസോഫ്‌റ്റ്‌വെയര്‍ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്‍റെ അടിസ്ഥാനം. 2001 ജനുവരി 15നാണ്‌ വിക്കിപീടിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്‌. വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീടിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്‍റെ പൂരകസംവിധാനമായാണ്‌ വിക്കിപീടിയ ആരംഭിച്ചത്‌. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീടിയ, കാലാന്തരത്തില്‍ തനതുവ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായിമാറി. വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോള്‍ വിക്കിപീടിയയെ നിയന്ത്രിക്കുന്നത്‌.
201 ഭാഷകളില്‍ വിക്കിപീടിയയുടെ പതിപ്പുകളുണ്ട്‌. എട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ([1]) ഈ സംരംഭത്തിന്‍റെ പതാകവാഹക. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീടിയ പ്രവര്‍ത്തിക്കുന്നു.